വിജയ് ബാബുവിനായി പ്രത്യേക യാത്രാ രേഖ നല്കാന് ശ്രമം; നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു
By സമകാലിക മലയാളം ഡെസ്ക് | Published: 24th May 2022 08:07 AM |
Last Updated: 24th May 2022 08:09 AM | A+A A- |

ചിത്രം; ഫേയ്സ്ബുക്ക്
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടൻ വിജയ് ബാബുവിനെ നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ദുബായിലുള്ള വിജയ് ബാബുവിനെ പ്രത്യേക യാത്രാ രേഖ നൽകി കേരളത്തിലേക്ക് എത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയതിനെ തുടർന്നാണ് പ്രത്യേക യാത്രാ രേഖ നൽകി കേരളത്തിലേക്ക് കൊണ്ടുവരാൻ അന്വേഷണ സംഘത്തിന്റെ ശ്രമം. ദുബായിലെ ഇന്ത്യൻ എംബസിയുമായി കൊച്ചി പൊലീസ് ബന്ധപ്പെട്ടു.
ഇന്ന് നാട്ടിൽ എത്തി പോലീസിന് മുന്നിൽ കീഴടങ്ങിയില്ലെങ്കിൽ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കും എന്ന് കഴിഞ്ഞ ദിവസം കൊച്ചി കമ്മിഷണറും അറിയിച്ചിരുന്നു. എന്നാൽ ഇന്ന് വിജയ് ബാബു നാട്ടിലെത്താൻ സാധ്യതയില്ലെന്നാണ് സൂചന.
കേരളത്തിലേക്ക് തിരികെ എത്തിയതിന് ശേഷം ജാമ്യഹർജി പരിഗണിക്കാം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. എന്നാൽ വിജയ് ബാബു ഉടൻ കേരളത്തിലേക്ക് എത്തില്ലെന്നും പകരം പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കാൻ വിജയ് ബാബുവിന്റെ പ്രതിനിധി അന്വേഷണ സംഘത്തിന് മുൻപിലേക്ക് വരുമെന്നുമാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ