ബെന്നിച്ചന്‍ തോമസ് പുതിയ വനം മേധാവി

മുല്ലപ്പെരിയാര്‍ മരംമുറിക്കേസില്‍ അച്ചടക്ക നടപടി നേരിട്ടയാളാണ് ബെന്നിച്ചന്‍ തോമസ്
ബെന്നിച്ചന്‍ തോമസ് / ഫയല്‍ ചിത്രം
ബെന്നിച്ചന്‍ തോമസ് / ഫയല്‍ ചിത്രം

തിരുവനന്തപുരം: വനം വകുപ്പ് മേധാവിയായി ബെന്നിച്ചന്‍ തോമസിനെ നിയമിച്ചു. സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു. നിലവിലെ വനം മേധാവി പി കെ കേശവന്‍ ഈ മാസം 31 ന് വിരമിക്കും.

ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായാണ് ബെന്നിച്ചന്‍ തോമസിനെ നിയമിക്കുന്നത്. മുല്ലപ്പെരിയാര്‍ മരംമുറിക്കേസില്‍ അച്ചടക്ക നടപടി നേരിട്ടയാളാണ് ബെന്നിച്ചന്‍ തോമസ്. കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ ബെന്നിച്ചന്‍ നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്. 

1986 ബാച്ചിലെ പ്രമോദ്കുമാര്‍ പാഠക് നിലവില്‍ കേന്ദ്ര സര്‍വീസില്‍ ഡപ്യൂട്ടേഷനിലാണ്. ഇദ്ദേഹം കേരളത്തിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് തൊട്ടടുത്ത സീനിയറായ, 88 ബാച്ചിലെ ബെന്നിച്ചന്‍ തോമസിന്റെ പേര് പരിഗണിച്ചത്. 

ചീഫ് സെക്രട്ടറിയും വനം മേധാവിയും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേന്ദ്ര പ്രതിനിധിയും മറ്റൊരു സംസ്ഥാനത്തിലെ വനം മേധാവിയും ഉള്‍പ്പെട്ട സമിതിയാണ് പുതിയ വനം വകുപ്പ് മേധാവിയുടെ പേര് ശുപാര്‍ശ ചെയ്തത്. അടുത്ത വര്‍ഷം ജൂലൈ വരെ ബെന്നിച്ചന്‍ തോമസിന് സര്‍വീസുണ്ട്.

മുല്ലപ്പെരിയാര്‍ മരംമുറിക്കേസില്‍ അച്ചടക്ക നടപടി നേരിട്ടു

മുല്ലപ്പെരിയാർ ബേബിഡാമിലെ മരം മുറിക്കാൻ തമിഴ്നാട് സ‍ര്‍ക്കാരിന് അനുവാദം നൽകി ഉത്തരവ് ഇറക്കിയതോടെയാണ് ബെന്നിച്ചനെതിരെ വകുപ്പുതല അന്വേഷണം ഉണ്ടായത്.  ഉത്തരവ് ഇറക്കുന്നതിൽ ജാ​ഗ്രത പുലർത്തിയില്ലെന്ന് കാണിച്ച്  ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് സസ്പെൻഷൻ പിൻവലിച്ച് ബെന്നിച്ചൻ തോമസിനെ സർവീസിൽ തിരിച്ചെടുക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com