പുലര്‍ച്ചെ കരിങ്കല്ലുകൊണ്ട് തലയ്ക്ക് എറിഞ്ഞുകൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍

തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ ഇബ്രാഹിം ചികിത്സയിലാണ്.
അറസ്റ്റിലായ പ്രതി
അറസ്റ്റിലായ പ്രതി

തൃശൂര്‍: വടക്കാഞ്ചേരി മംഗലം സ്വദേശിയായ കോട്ടിലിങ്ങല്‍ വീട്ടില്‍ ഇബ്രാഹിമിനെ വധിക്കാന്‍ ശ്രമിച്ച കേസ്സിലെ പ്രതി കാരേങ്ങില്‍ വീട്ടില്‍ ഷെഫീറിനെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. 
മെയ് മാസം 22ാം തീയതി പുലര്‍ച്ചെ 5 മണിക്ക് ഇബ്രാഹിം പള്ളിയില്‍ പോകുന്നതിന് വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയ സമയം വീടിന്റെ സണ്‍ഷേഡില്‍ പതുങ്ങിയിരുന്ന ഷെഫിര്‍ കരിങ്കല്ലുകൊണ്ട് തലയ്ക്ക് എറിഞ്ഞുകൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ ഇബ്രാഹിം ചികിത്സയിലാണ്. പ്രതിക്ക് ഇബ്രാഹിമിനോടുള്ള മുന്‍ വിരോധമാണ് സംഭവത്തിന് കാരണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്എച്ച്ഒ മുഹമ്മദ് നദിമുദ്ദിന്‍ IPSന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ മാധവന്‍കുട്ടി, എസ്‌ഐ മാരായ അബ്ദുള്‍ ഹക്കീം, തങ്കച്ചന്‍, ദേവിക,സജീവ് എന്നിവരും ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com