മൂത്രമൊഴിക്കണമെന്ന് പറഞ്ഞു; മുത്തച്ഛനെയും പെണ്‍കുട്ടികളെയും കെഎസ്ആർടിസി ബസില്‍നിന്ന് ഇറക്കിവിട്ടെന്ന് പരാതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2022 08:14 AM  |  

Last Updated: 25th May 2022 08:14 AM  |   A+A-   |  

ksrtc service

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വയോധികനെയും കൊച്ചുമക്കളെയും കെഎസ്ആർടിസി ബസില്‍നിന്ന് വഴിയില്‍ ഇറക്കിവിട്ടെന്ന് പരാതി. തിങ്കളാഴ്ച ഏലപ്പാറയില്‍നിന്ന് തൊടുപുഴയ്ക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിച്ച ഏഴും, പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികൾക്കും അവരുടെ മുത്തച്ഛൻ വാസുദേവന്‍ നായര്‍ക്കുമാണ് ദുരനുഭവമുണ്ടായത്.

ചികിത്സ ആവശ്യത്തിനായി  തൊടുപുഴയിലുള്ള മകളുടെ വീട്ടിലേക്ക് കൊച്ചുമക്കളുമായി വരുകയായിരുന്നു വാസുദേവന്‍ നായര്‍. വഴിമധ്യേ  ഇളയകുട്ടിക്ക് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. ബസ് നിര്‍ത്തണമെന്ന് കണ്ടക്ടറോട് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. എഴുന്നേറ്റുചെന്ന് ഡ്രൈവറോട് കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.‌ കുട്ടിക്ക് അസ്വസ്ഥതയായതിനെ തുടര്‍ന്ന് വീണ്ടും ആവശ്യപ്പെട്ടു. അപ്പോൾ മുട്ടം പള്ളിക്ക് സമീപം ഇവരെ ഇറക്കിയശേഷം ബസ് വിട്ടു. 

20 മിനിറ്റിലേറെ വഴിയില്‍ കാത്തുനിന്ന ശേഷമാണ് ഇവര്‍ക്ക് അടുത്ത ബസ് ലഭിച്ചത്. ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കാണിച്ച് തൊടുപുഴ ഡിടിഒയ്ക്ക് പരാതി നല്‍കി. അന്ന് സര്‍വീസിലുണ്ടായിരുന്ന മൂലമറ്റം ഡിപ്പോയിലെ ജീവനക്കാരോട് വിശദീകരണം തേടുമെന്ന് തൊടുപുഴ ഡിടിഒ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

ഇന്നുമുതൽ മൂന്ന് ദിവസം കുട്ടികൾക്കുള്ള പ്രത്യേക വാക്‌സിനേഷൻ യജ്ഞം; സ്‌കൂൾ ഐഡി കാർഡോ, ആധാറോ കൈയിൽ കരുതണം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ