ജോ ജോസഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ/ ഫെയ്‌സ്ബുക്ക് ചിത്രം
ജോ ജോസഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ/ ഫെയ്‌സ്ബുക്ക് ചിത്രം

ജോ ജോസഫിന്റെ വ്യാജ വീഡിയോ: കെടിഡിസി ജീവനക്കാരന്‍ അറസ്റ്റില്‍; നാലു പേര്‍ കസ്റ്റഡിയില്‍

പ്രതികള്‍ വ്യാജ ഐഡി ഉണ്ടാക്കിയാണ് ഫെയ്‌സ്ബുക്കില്‍ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു

കൊച്ചി: തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കെടിഡിസി ജീവനക്കാരന്‍ അറസ്റ്റില്‍. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസന്‍ ആണ് അറസ്റ്റിലായത്. കെടിഡിസി ജീവനക്കാരനായ ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹി ആണെന്ന് പൊലീസ് അറിയിച്ചു. 

സംഭവത്തില്‍  അഞ്ച് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. പ്രതികള്‍ വ്യാജ ഐഡി ഉണ്ടാക്കിയാണ് ഫെയ്‌സ്ബുക്കില്‍ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 

കണ്ണൂര്‍, കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറി എം സ്വരാജ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. 

തൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടമാണെന്നും, വ്യക്തിപരമായ ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പറഞ്ഞു. കുടുംബത്തെ പോലും ബാധിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് ബിജെപി സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണനും പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com