ഒറ്റപ്പെട്ട ശക്തമായ മഴ; സംസ്ഥാനത്ത് 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th May 2022 07:29 AM |
Last Updated: 27th May 2022 07:29 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാലവർഷം ഉടൻ കേരളത്തിൽ എത്തും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കാലവർഷം വ്യാപിക്കുന്നു. 48 മണിക്കൂറിനുള്ളിൽ അറബിക്കടൽ, മാലിദ്വീപ്, ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാവുമെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 27ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്കുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ