'ജഗതിയുടെ മകളെ മതംമാറ്റി അല്‍ഫോന്‍സയാക്കി; പി സി ജോര്‍ജ് വായ തുറക്കുന്നത് നുണ പറയാന്‍': വെള്ളാപ്പള്ളി നടേശന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2022 05:16 PM  |  

Last Updated: 28th May 2022 05:16 PM  |   A+A-   |  

vellappally

വെള്ളാപ്പള്ളി നടേശന്‍/ഫയല്‍ ചിത്രം

 

ആലപ്പുഴ: വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജ് വായ തുറക്കുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചലച്ചിത്ര താരം ജഗതി ശ്രീകുമാറിന്റെ മകളെ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് മതം മാറ്റിച്ചയാളാണ് പി സി ജോര്‍ജെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. 

ജഗതിയുടെ മകളുടെ പാര്‍വതിയെന്ന പേര് അല്‍ഫോന്‍സയാക്കി മാറ്റി. ഇത്രത്തോളം മത വര്‍ഗീയത ആര്‍ക്കുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. പി സി ജോര്‍ജ് വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വാ തുറക്കുന്ന ആളാണ്. അദ്ദേഹം തോന്നുന്നത് പോലെ എല്ലാവരെയും തള്ളി പറയുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യത്തെ കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. മത സൗഹാര്‍ദം ഊട്ടി ഉറപ്പിച്ച് എല്ലാവരും സ്നേഹത്തില്‍ കഴിയുന്ന നാടാണ് ആലപ്പുഴ. അവിടെ നടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ കുട്ടി വിളിച്ച മുദ്രാവാക്യങ്ങള്‍ ആര്‍ക്കും പറയാനാവാത്ത കാര്യങ്ങളാണ്. കുട്ടി നിഷ്‌കളങ്കനാണ്, അവനെ അത് വിളിക്കാന്‍ പഠിപ്പിച്ചവരാണ് കുറ്റക്കാരെന്നും അവരുടെ നടപടി കേരളത്തിനും ആലപ്പുഴക്കും വലിയ അപമാനമായി മാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം പിസി ജോർജിന് തടയിട്ട് പൊലീസ്; വിദ്വേഷ പ്രസം​ഗക്കേസിൽ വീണ്ടും നോട്ടീസ്; നാളെ ഹാജരാകണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ