കോട്ടയം ഇരട്ടപ്പാത യാഥാര്‍ത്ഥ്യത്തിലേക്ക്; നാളെ കമ്മീഷന്‍ ചെയ്യും

പാറോലിക്കലിൽ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന പ്രവൃത്തി ഞായറാഴ്ച രാവിലെ ആരംഭിക്കും
സുരക്ഷാപരിശോധന നടത്തുന്നു/ ഫെയ്‌സ്ബുക്ക് ചിത്രം
സുരക്ഷാപരിശോധന നടത്തുന്നു/ ഫെയ്‌സ്ബുക്ക് ചിത്രം

കോട്ടയം: ഏറ്റുമാനൂര്‍-ചിങ്ങവനം ഇരട്ടപ്പാത യാഥാര്‍ത്ഥ്യത്തിലേക്ക്. ഇരട്ടപ്പാത നാളെ കമ്മീഷന്‍ ചെയ്യും. സുരക്ഷാപരിശോധന തൃപ്തികരമാണെന്നും, അവസാനവട്ട ജോലികള്‍ പുരോഗമിക്കുകയാണെന്നും തോമസ് ചാഴിക്കാടന്‍ എംപി അറിയിച്ചു. 

റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നടത്തിയ സുരക്ഷാ പരിശോധനയും വേഗ പരിശോധനയും പൂര്‍ണ്ണ വിജയമായിരുന്നു. 
മുട്ടമ്പലം-ചിങ്ങവനം ഭാഗത്തെ രണ്ടാംപാത പഴയ പാതയുമായി ബന്ധിപ്പിച്ചു. സിഗ്‌നല്‍ സ്ഥാപിക്കുന്നത് അടക്കമുള്ള പ്രവൃത്തി ഇന്ന് പൂര്‍ത്തിയാക്കും.

പാറോലിക്കലിൽ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന പ്രവൃത്തി ഞായറാഴ്ച രാവിലെ ആരംഭിക്കും. ഇതിന്‌ 10 മണിക്കൂറോളം എടുക്കും. ഇത് പൂർത്തിയാകുന്നതോടെ ഏറ്റുമാനൂർ - ചിങ്ങവനം ഇരട്ടപ്പാത പൂർണമായും സഞ്ചാരയോഗ്യമാകും.  

കോട്ടയം സ്‌റ്റേഷൻ മുതൽ മുട്ടമ്പലം വരെയുള്ള രണ്ട്‌ തുരങ്കം ഒഴിവാക്കി രണ്ട്‌ പുതിയ പാതകളാണ്‌ നിർമിച്ചിരിക്കുന്നത്‌. ഇരട്ടപ്പാതയിലൂടെ ഞായറാഴ്ച രാത്രി മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. 

ഏറ്റുമാനൂർ-ചിങ്ങവനം 17 കിലോ മീറ്റർ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുമ്പോൾ കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി തീരും. മംഗലാപുരം മുതൽ തിരുവനന്തുപരം വരെയുള്ള 632 കിലോ മീറ്റർ പാതയാണ് തുറന്നുകൊടുക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com