പാലക്കാട്ട് നഷ്ടമായ മൊബൈൽ ഫോൺ തിരിച്ചെത്തി, ബം​ഗാളിൽ നിന്ന്! 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2022 08:07 PM  |  

Last Updated: 28th May 2022 08:07 PM  |   A+A-   |  

mobile network

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ചെത്തല്ലൂർ സ്വദേശിയുടെ നഷ്ടപ്പെട്ട ഫോൺ പെ‍ാലീസിന്റെ നയപരമായ ഇടപെടലിലൂടെ തിരികെ കിട്ടി. ചെത്തല്ലൂർ സ്വദേശി അഖിലിന്റെ ഫോണാണ് നഷ്ടപ്പെട്ടത്. നാട്ടുകൽ പെ‍ാലീസിൽ ഇതുസംബന്ധിച്ച് അഖിൽ പരാതിയും നൽകിയിരുന്നു. 

സൈബർ പെ‍ാലീസ് അന്വേഷണത്തിൽ ഈ ഫോൺ മറ്റെ‍ാരു സിം ഇട്ട് പ്രവർത്തിക്കുന്നതായി തിരിച്ചറിഞ്ഞു. ഈ നമ്പറിലേക്കു വിളിച്ചപ്പോൾ ഫോൺ എടുത്തത് ബംഗാളിൽ. നേരത്തെ കരിങ്കല്ലത്താണിയിൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തെ‍ാഴിലാളിക്കാണ് ഫോൺ ലഭിച്ചത്. ഇയാൾ നാട്ടിലേക്കു മടങ്ങിയിരുന്നു. 

പല തവണ വിളിച്ച് കേസിന്റെ ഗൗരവം പറഞ്ഞും അനുനയിപ്പിച്ചും പെ‍ാലീസ് നടത്തിയ ഇടപെടലാണ് ഫോൺ തിരികെ ലഭിക്കാൻ ഇടയാക്കിയത്. ഫോൺ തപാൽ വഴി പാഴ്സലായി നാട്ടുകൽ പെ‍ാലീസ് സ്റ്റേഷന്റെ വിലാസത്തിൽ അയയ്ക്കാൻ തെ‍ാഴിലാളി തയാറായി. ആദ്യം കെ‍ാഴിഞ്ഞാമ്പാറ നാട്ടുകല്ലിലേക്ക് പോയെങ്കിലും ഇന്നലെ ഫോൺ തച്ചനാട്ടുകര നാട്ടുകല്ലിൽ എത്തി.

ഈ വാർത്ത കൂടി വായിക്കാം

ആക്രി കച്ചവടത്തിനായി എത്തി, പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച: ബംഗാള്‍ സ്വദേശി പിടിയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ