മുഖ്യമന്ത്രിയോട് പറയാനുള്ളത് തൃക്കാക്കരയില്‍ പറയും : പി സി ജോര്‍ജ്

'ബിജെപി ക്രിസ്ത്യാനികളെ വേട്ടയാടിയ പാര്‍ട്ടിയാണെന്ന് അഭിപ്രായമില്ല'
ജയില്‍മോചിതനായ പി സി ജോര്‍ജിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു/ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് ചിത്രം
ജയില്‍മോചിതനായ പി സി ജോര്‍ജിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു/ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് ചിത്രം

കോട്ടയം: മുഖ്യമന്ത്രിയോട് പറയാനുള്ളത് തൃക്കാക്കരയില്‍ പറയുമെന്ന് പി സി ജോര്‍ജ്.  ബിജെപി ക്രിസ്ത്യാനികളെ വേട്ടയാടിയ പാര്‍ട്ടിയാണെന്ന് അഭിപ്രായമില്ല. മോശക്കാരെ മോശക്കാരെന്ന് എല്ലാവരും പറഞ്ഞാല്‍ പ്രശ്‌നം തീരും. പറയാനുള്ളത് പറയും, എന്നാല്‍ നിയമം പാലിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

ഒരു മതത്തെയും വിമര്‍ശിക്കാന്‍ താനില്ല. ഒരു മതത്തെയും മോശമായി പറയില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. ബിജെപിയോട് സഹകരിക്കുന്നതില്‍ തെറ്റില്ല. കുശുമ്പ് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ജയിലിലേക്ക് അയച്ചതെന്നും പി സി ജോര്‍ജ് പറഞ്ഞു. 

ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് പി സി ജോര്‍ജ് ഇന്നലെ ജയില്‍ മോചിതനായി. അര്‍ധരാത്രിയോടെ അദ്ദേഹം പൂഞ്ഞാറിലെ വസതിയിലെത്തി. പി സി ജോര്‍ജ് ഇന്ന് തൃക്കാക്കരയില്‍ പ്രചാരണത്തിന് എത്തുമെന്നാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com