നല്ല സുന്ദരൻ ഊണ്, കട്ടിൽ, മെത്ത എല്ലാം ഉണ്ട്; വീട്ടിൽ കിടക്കുന്നതിലും സുഖമായിരുന്നു: പി സി ജോർജ്

തൃക്കാക്കരയിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനെത്തിയതാണ് ജോർജ്
പി സി ജോര്‍ജ്
പി സി ജോര്‍ജ്

കൊച്ചി: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അനുഭവിച്ച ജയിൽവാസത്തെ കുറിച്ചുള്ള അനുഭവം പങ്കുവെച്ച് പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജ്. നല്ല ഒന്നാംതരം ഊണും കട്ടിലും മെത്തയും വായിക്കാൻ പുസ്തകങ്ങളുമൊക്കെയായി ജയിലിൽ സുഖമായിരുന്നെന്നാണ് ജോർജ് പറഞ്ഞത്. തൃക്കാക്കരയിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനെത്തിയതാണ് ജോർജ്. 

"ആദ്യം ജില്ലാ ജയിലിലേക്കാണ് വിട്ടത്. ചെന്നപ്പോ ഭക്ഷണ സമയം. പ്രത്യേക കട്ടിലും മെത്തയും തലയണയും എല്ലാം കിട്ടി. അതുകഴിഞ്ഞ് ഡോക്ടർ വന്ന് നോക്കിയപ്പോൾ രക്തസമ്മർദ്ദത്തിൽ വ്യത്യാസം ഉണ്ടായിരുന്നു. അതുകൊണ്ട് സെൻട്രൽ ജയിലിലേക്ക് മാറ്റി. അവിടെ ആർ ബാലകൃഷ്ണപിള്ള, ഇ പി ജയരാജൻ അങ്ങനെ മാന്യന്മാരൊക്കെ കിടന്ന മുറിയിലാണ് ഞാൻ കിടന്നത്. നല്ല ഒന്നാന്തരം ഊണായിരുന്നു. ചോറും ഒരു സാമ്പാറും അവിയലും തൈരും, നല്ല സുന്ദരൻ ഊണ്", പിസി ജോർജ് പറഞ്ഞു. 
 
കഴിഞ്ഞ വ്യാഴാഴ്ച ജയിലിലായ ജോർജ് വെള്ളിയാഴ്ചയാണ്‌ ജയിൽ മോചിതനായത്. ഇന്ന് രാവിലെ വെണ്ണല ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് ജോർജ് തൃക്കാക്കരയിലെ എൻ ഡി എ സ്ഥാനാർഥി എ എൻ രാധാകൃഷ്ണന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തത്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com