ലഡാക്കില്‍ മരിച്ച സൈനികന്‍ ഷൈജലിന്റെ സംസ്‌കാരം വൈകീട്ട്; ആദരമര്‍പ്പിച്ച് ആയിരങ്ങള്‍

സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ല കലക്ടറും  ജനപ്രതിനിധികളും ജവാന്‍മാരും ചേര്‍ന്ന് മൃതദേഹം ഏറ്റൂവാങ്ങി
ഷൈജലിന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍
ഷൈജലിന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍

മലപ്പുറം: ലഡാക്കിലുണ്ടായ സൈനിക വാഹനാപകടത്തില്‍ മരിച്ച സൈനികന്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. വിവിധയിടങ്ങളിലെ പൊതുദര്‍ശനത്തിനു ശേഷം  വൈകിട്ട് 4ന് അങ്ങാടി മുഹിയുദ്ദീന്‍ ജുമാഅത്ത് പള്ളിയില്‍ ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ നടക്കും.

ഷൈജലിന്റെ  മൃതദേഹവുമായി  ഡല്‍ഹിയില്‍ നിന്നുള്ള സൈനികസംഘം രാവിലെ 10.10നാണ് കരിപ്പൂരിലെത്തിയത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ല കലക്ടറും  ജനപ്രതിനിധികളും ജവാന്‍മാരും ചേര്‍ന്ന് മൃതദേഹം ഏറ്റൂവാങ്ങി. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എംഎല്‍എമാരായ കെപിഎ മജീദ്, പി. അബ്ദുല്‍ ഹമീദ് തുടങ്ങിയവരും  വിമാനത്താവളത്തില്‍ എത്തിയിരുന്നു. 

ഷൈജല്‍ പഠിച്ചു വളര്‍ന്ന തിരൂരങ്ങാടി യതീം ഖാനയിലും സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പൊതു ദര്‍ശനം പൂര്‍ത്തിയാക്കി. ആയിരക്കണക്കിന് ആളുകള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.  വെള്ളിയാഴ്ച്ച രാവിലെ 9ന്  ലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടാണ്  ഷൈജല്‍  ഉള്‍പ്പെടെ 7 ജവാന്മാര്‍ മരിച്ചത്.ഗുജറാത്ത് സൈനിക പോയിന്റില്‍ ഹവില്‍ദാറായ ഷൈജല്‍  അടുത്ത വര്‍ഷം വിരമിക്കാനിരിക്കെയാണ് വീരമൃത്യു വരിച്ച വാര്‍ത്ത നാടിനെയാകെ വേദനയിലാക്കിയത്.  പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ   അങ്ങാടി മുഹിയുദ്ദീന്‍ ജുമാഅത്ത് പള്ളിയിലാണ്  ഖബറടക്കം.
 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com