'എടാ സുരേഷ് ഗോപിയേ...' സിനിമാ സ്റ്റൈലില്‍ പാഞ്ഞെത്തി ചുട്ടമറുപടി നല്‍കി താരം; 'അത് മുഖ്യമന്ത്രി ചികിത്സിച്ചാ മതി'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th May 2022 10:32 AM  |  

Last Updated: 29th May 2022 10:32 AM  |   A+A-   |  

suresh gopi

സുരേഷ് ​ഗോപി/ഫയല്‍ ചിത്രം

 

കൊച്ചി: തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്റെ  പ്രചാരണത്തിനെത്തിയ നടന്‍ സുരേഷ് ഗോപിയെ അവഹേളിച്ചവരെ വേദിയില്‍ തന്നെ സിനിമാ സ്‌റ്റൈലില്‍ നേരിട്ട് താരം. വേദിയില്‍ പ്രസംഗിക്കാന്‍ എത്തിയപ്പോഴാണ് എതിര്‍പാര്‍ട്ടിയിലെ ചിലര്‍ പ്രസംഗം തടസ്സപ്പെടുത്തി ബഹളം വച്ചത്. വാക്കുകള്‍ കൊണ്ട് ശക്തമായി തിരിച്ചടിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

ശനിയാഴ്ചയാണ് ബിജെപിയുടെ പ്രചാരണത്തിനായി സുരേഷ് ഗോപി തൃക്കാക്കരയില്‍ എത്തിയത്.  ഒട്ടേറെ യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു സംസാരിച്ചു. ഇക്കൂട്ടത്തിലെ ഒരു വേദിയില്‍ പ്രസംഗിക്കാന്‍ എത്തിയപ്പോഴാണ് എതിര്‍പാര്‍ട്ടിയിലെ ചിലര്‍ പ്രസംഗം തടസ്സപ്പെടുത്തി ബഹളം വച്ചത്. 'എടാ സുരേഷ് ഗോപിയേ..' എന്ന വിളിയോടെയാണു തുടക്കം. ഇതു തുടര്‍ന്നതോടെ, 'പോടാ..' എന്ന് പറഞ്ഞ് സിനിമാസ്‌റ്റൈലില്‍ സുരേഷ് ഗോപി പാഞ്ഞുചെന്നു. ഇതോടെ പ്രശ്‌നക്കാര്‍ സ്ഥലംവിട്ടു.

'അത് ആരാണെന്നു മനസിലായി കാണുമല്ലോ അല്ലേ. അത്രയുള്ളൂ അസുഖം. അതൊരു അസുഖമാണ്.അത് മുഖ്യമന്ത്രി ചികിത്സിച്ചാ മതി. ഇതാണ് ഈ നാടിന്റെ കുഴപ്പം. അസഹിഷ്ണുത. മറ്റുള്ളവരുടെ പുറത്ത് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം. ആര്‍ക്കാണ് അസഹിഷ്ണുത എന്നു മനസിലായല്ലോ അല്ലേ..' -വേദിയില്‍ തിരിച്ചെത്തി സുരേഷ് ഗോപി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം

തൃശൂരില്‍ വെസ്റ്റ് നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; ലക്ഷണങ്ങള്‍ ഇവ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ