28 ദിവസം മുമ്പ് ആൺകുഞ്ഞിന് ജന്മം നൽകി; യുവതി വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ 

വീട്ടുകാര്‍ പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ വീടിനകത്ത് തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു
സുജിനി
സുജിനി

കാസർ​ഗോഡ്: 28 ദിവസം മുമ്പ് പ്രസവിച്ച യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരമങ്ങാനം ഉലൂജി എസ് ആര്‍ ഭവനിലെ സുജിനി (27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വീട്ടുകാര്‍ പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ സുജിനിയെ വീടിനകത്ത് തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു.

അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 28 ദിവസം മുമ്പാണ് സുജിനി ആൺകുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവ് അഭിലാഷ് പാലക്കുന്നിലെ ഓട്ടോ ഡ്രൈവറാണ്. ശ്രേയ എന്നൊരു മകൾ കൂടെയുണ്ട് ഇവർക്ക്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com