വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍; കുട്ടിയുടെ പിതാവ് ഏറ്റുവിളിച്ചു: റിമാന്‍ഡ് റിപ്പോര്‍ട്ട്

ആലപ്പുഴയില്‍ കുട്ടി മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ പിതാവിനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കും എതിരെ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്
റാലി, കുട്ടിയുടെ പിതാവ്
റാലി, കുട്ടിയുടെ പിതാവ്


ആലപ്പുഴ: ആലപ്പുഴയില്‍ കുട്ടി മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ പിതാവിനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കും എതിരെ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കുട്ടിയെ മതവിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ട് തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി സുധീറും പള്ളൂരുത്തി ഡിവിഷന്‍ പ്രസിഡന്റ് ഷമീറും ചേര്‍ന്നാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ 25ഉം 26ഉം പ്രതികളാണ് ഇവര്‍. 

കുട്ടി മുദ്രാവാക്യം വിളിച്ചത് പിതാവ് അഷ്‌കറിന്റെ അറിവോടെയാണ്. മുദ്രാവാക്യം വിളിക്കാനായി പിതാവ് കുട്ടിയെ വിട്ടുനല്‍കി. ഈ മുദ്രാവാക്യം ഇയാളും ഏറ്റുവിളിച്ചു. കുട്ടികളെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ 27-ാം പ്രതിയാണ് കുട്ടിയുടെ പിതാവ് അഷ്‌കര്‍. 

നേരത്തെ, അഷ്‌കറിനെ എറണാകുളം പള്ളൂരുത്തിയിലെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചിട്ടില്ലെന്നും പൗരത്വ നിയമ പ്രതിഷേധത്തിനിടെ ഉയര്‍ന്ന മുദ്രാവാക്യം കുട്ടി മനപ്പാഠമാക്കുകയായിരുന്നു എന്നുമായിരുന്നു അഷ്‌കര്‍ പറഞ്ഞിരുന്നത്. 

'ഇത് നേരത്തെ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തിനിടെ വിളിച്ച മുദ്രാവാക്യമാണ്.ഒരു ചെറിയ കുട്ടിയെ ഇത്രമാത്രം ഹറാസ് ചെയ്യാനായി എന്തു കുറ്റമാണ് ചെയ്തിട്ടുള്ളത്?. സംഘപരിവാറിനെ മാത്രമാണ് പറഞ്ഞത്. ഇതിലെന്താണ് തെറ്റ്?' ഇതില്‍ ഒരു കഴമ്പുമില്ലെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പരിപാടികളില്‍ കുടുംബസമേതം പങ്കെടുക്കാറുണ്ടെന്ന് അഷകര്‍ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com