'ത്രിവര്‍ണ പതാക മാറ്റും,  കാവിക്കൊടി ദേശീയപതാകയാക്കും'; വീണ്ടും വിവാദപ്രസ്താവനയുമായി ബിജെപി നേതാവ്

ഇന്നല്ലെങ്കില്‍ നാളെ രാജ്യത്തിന്റെ ദേശീയപതാകയായി കാവിക്കൊടി ഉയരുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്ന്  കെഎസ് ഈശ്വരപ്പ
കെഎസ് ഈശ്വരപ്പ
കെഎസ് ഈശ്വരപ്പ

ബംഗളൂരു: രാജ്യത്തിന്റെ ദേശീയപതാകയായ ത്രിവര്‍ണപതാകയ്ക്ക് പകരം കാവിക്കൊടി വന്നേക്കാമെന്ന് കര്‍ണാടകയിലെ ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ. കാവി ത്യാഗത്തിന്റെ നിറമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീണ്ടകാലമായി രാജ്യം കാവി പതാകയെ ബഹുമാനിക്കുന്നു. കാവി പതാകയ്ക്ക് ആയിരം വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ത്യാഗത്തിന്റെ പ്രതീകമാണ് കാവിക്കൊടി. അത് വളര്‍ത്തിയെടുക്കുന്നതിനായാണ് ആര്‍എസ്എസ് കാവിപതാകയുടെ മുന്നില്‍ പ്രാര്‍ഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ രാജ്യത്തിന്റെ ദേശീയപതാകയായി കാവിക്കൊടി ഉയരുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസുകാര്‍ പറയുന്നതനുസരിച്ച് ഞങ്ങള്‍ ത്രിവര്‍ണ പതാക ഉയര്‍ത്തേണ്ടതില്ല. ഭരണഘടനയനുസരിച്ച് ത്രിവര്‍ണ പതാകയായാണ് രാജ്യത്തിന്റെ  ദേശീയപതാക. അതിന് അര്‍ഹമായ ബഹുമാനം ഞങ്ങള്‍ നല്‍കുന്നണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അഴിമതി ആരോപണത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ഈശ്വരപ്പ നേരത്തെയും സമാനമായ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇന്നല്ലെങ്കില്‍ നാളെ രാജ്യം ഹിന്ദുരാഷ്ട്രമായി മാറുമെന്നും ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com