നടിയെ ആക്രമിച്ച കേസ് തൃക്കാക്കരയില്‍ ചര്‍ച്ച ചെയ്യണമായിരുന്നു; ലാല്‍

വേറെ എന്തെങ്കിലും പ്രശ്‌നമാണെങ്കിലും അതെടുത്ത് ഉപയോഗിക്കുക എന്നത് തെരഞ്ഞെടുപ്പിന്റെ തന്ത്രം തന്നെയാണ്. അതിനാരെയും കുറ്റംപറയാന്‍ പറ്റില്ല
ഫയൽ ചിത്രം
ഫയൽ ചിത്രം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നടിയെ ആക്രമിച്ച കേസ് ചര്‍ച്ചയാകണമായിരുന്നെന്ന് നടനും സംവിധായകനുമായ. തെരഞ്ഞടുപ്പ് സമയത്ത് നടിയെ ആക്രമിച്ച കേസ് അനാവശ്യമായി വലിച്ചിഴച്ചോയെന്ന ചോദ്യത്തിനായിരുന്നു ലാലിന്റെ മറുപടി. 

'ഈ വിഷയം അനാവശ്യമെന്നൊന്നും പറയാന്‍ പറ്റില്ല. നാട്ടില്‍ നടക്കുന്ന പ്രശ്നമാണത്. പ്ലസ് ആണെങ്കിലും മൈനസ് ആണെങ്കിലും നാട്ടില്‍ നടക്കുന്ന പ്രശ്‌നങ്ങളല്ലേ പറയാന്‍ പറ്റുകയുള്ളൂ. നടിയെ ആക്രമിച്ച കേസ് വലിയ ഒരു പ്രശ്‌നം തന്നെയാണ്. അത് തെരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിക്കണോ വേണ്ടയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും ലാല്‍ പറഞ്ഞു. അത് ഓരോരുത്തരും തീരുമാനിക്കേണ്ടതാണ്. വേറെ എന്തെങ്കിലും പ്രശ്‌നമാണെങ്കിലും അതെടുത്ത് ഉപയോഗിക്കുക എന്നത് തെരഞ്ഞെടുപ്പിന്റെ തന്ത്രം തന്നെയാണ്. അതിനാരെയും കുറ്റംപറയാന്‍ പറ്റില്ല'. ലാല്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സമയത്ത് പിടി തോമസും രാജീവുമെല്ലാം ഓടിവന്നിരുന്നു. അത് എനിക്ക് പൈസ തരാനോ എന്റെ വീട്ടുകാരെ രക്ഷിക്കാനോ അല്ല. ഒരു കുട്ടിക്ക് പ്രശ്‌നമുണ്ടായപ്പോള്‍ എന്റെ കൂടെ നിന്നു എന്നത് മാത്രമേയുള്ളൂവെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കാം 

തൃക്കാക്കരയില്‍ അതിജീവിത മത്സരിക്കുന്നുണ്ടോ? ചോദ്യവുമായി നടന്‍ സിദ്ദിഖ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com