ഭാര്യയെ കൈക്കോടാലി കൊണ്ടു വെട്ടി; പ്രതി പൊലീസ് പിടിയില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 01st November 2022 11:24 AM  |  

Last Updated: 01st November 2022 11:24 AM  |   A+A-   |  

ev_baby_thrissur

പിടിയിലായ ബേബി

 

പട്ടിക്കാട്: ഭാര്യയെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണാറ മണ്ടന്‍ചിറ ഇടപ്പാറ വീട്ടില്‍ ഇവി ബേബിയെ (76) ആണ് പീച്ചി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.സി ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭാര്യ എല്‍സി (72) യെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അടുക്കളയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന എല്‍സിയെ പിന്നിലൂടെ എത്തിയ ബേബി യാതൊരു പ്രകോപനവും കൂടാതെ കൈകോടാലി ഉപയോഗിച്ച് തലയില്‍ വെട്ടുകയായിരുന്നു. വെട്ടേറ്റ ഉടന്‍ പുറത്തേക്ക് ഓടിയ എല്‍സിയെ പിന്‍തുടര്‍ന്ന ബേബിയെ സമീപവാസികള്‍ തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇവരുടെ ശ്രദ്ധതിരിച്ച പ്രതി റോഡില്‍ വച്ച് വീണ്ടും എല്‍സിയുടെ തലയില്‍ വെട്ടി. ആക്രമണത്തില്‍ തലയോട്ടിക്ക് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. 12 ഓളം സ്റ്റിച്ചുകളാണ് തലയില്‍ ഉള്ളത്. എല്‍സി ഇപ്പോല്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി എല്‍സിയുടെ മൊഴിയെടുത്തു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൈക്കോടാലി, വെട്ടുകത്തി, പുല്ല്‌വെട്ടി തുടങ്ങിയ ആയുധങ്ങള്‍ പ്രതിയുടെ കൈയ്യില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഥിരം മദ്യപനായ പ്രതി കൃത്യം നടത്തുന്ന സമയത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. പീച്ചി എസ്‌ഐമാരായ എ.ഒ ഷാജി, പി.കെ ഹരി, സിപിഒ അയ്യപ്പദാസ്, മിനേഷ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; പ്ലസ് ടു വിദ്യാര്‍ത്ഥിനിയും യുവാവും ആളൊഴിഞ്ഞ പുരയിടത്തില്‍ മരിച്ച നിലയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ