വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ത്തു; കോഴിക്കോട്ട് റാഗിങ്, പരാതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 09:30 AM  |  

Last Updated: 01st November 2022 09:40 AM  |   A+A-   |  

ragging

റാഗിങ്ങില്‍ വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റ പാടുകള്‍, സ്‌ക്രീന്‍ഷോട്ട്‌

 

കോഴിക്കോട്:  നാദാപുരത്ത് കോളജ് വിദ്യാര്‍ഥിക്ക് നേരെ ക്രൂര റാഗിങ്. നാദാപുരം എംഇടി കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നിഹാല്‍ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി നല്‍കി. 15 അംഗ സംഘമാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥിയുടെ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ മാസം 26നാണ് സംഭവം. നിലവില്‍ കോളജിന്റെ ആന്റിറാഗിങ് സെല്‍ അന്വേഷിച്ച് വരികയാണ്. റാഗിങ്ങിനെതിരെ നാദാപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കോളജിലെ ആന്റിറാഗിങ് സെല്‍ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല. 

നാലുമാസത്തിനിടെ അഞ്ചുറാഗിങ്ങുകള്‍ കോളജില്‍ നടന്നതായാണ് ആരോപണം.  ഇവയെല്ലാം ഒത്തുതീര്‍പ്പിലായി. വസ്ത്രധാരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഷാരോണ്‍ വധം: ഗ്രീഷ്മയുടെ അമ്മയും അമ്മാവനും അറസ്റ്റില്‍; ആത്മഹത്യാശ്രമത്തിനും കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ