ഇന്ന് കേരളപ്പിറവി, ലഹരിക്കെതിരെ കൈകോര്‍ക്കാന്‍ സംസ്ഥാനം; മുഖ്യമന്ത്രിയും മന്ത്രിമാരും അണിചേരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 08:46 AM  |  

Last Updated: 01st November 2022 08:46 AM  |   A+A-   |  

no_drugs

ലോ​ഗോ പുറത്തിറക്കുന്നു/ ഫയൽ

 

തിരുവനന്തപുരം: ലഹരി വിരുദ്ധ ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രിമാരായ കെ രാജന്‍, എം ബി രാജേഷ്, വി ശിവന്‍കുട്ടി, ഡോ. ആര്‍ ബിന്ദു, ജി ആര്‍ അനില്‍, ആന്റണി രാജു എന്നിവരും തിരുവനന്തപുരം നഗരത്തിലെ ശൃംഖലയില്‍ പങ്കാളികളാകും. 

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് കണ്ണി ചേരുന്നത്. മന്ത്രി കെ എന്‍ ബാലഗോപാല്‍ കൊല്ലം കളക്ടറേറ്റിലും ജെ ചിഞ്ചുറാണി ചടമംഗലം കരുവോണ്‍ സ്‌കൂളിലും ശൃംഖലയുടെ ഭാഗമാകും. മന്ത്രി കെ രാധാകൃഷ്ണന്‍ തൃശൂരിലും, പി രാജീവ് കൊച്ചി മറൈന്‍ ഡ്രൈവിലും, മുഹമ്മദ് റിയാസ് കോഴിക്കോട് കാരപ്പറമ്പിലും, വി എന്‍ വാസവനും എ കെ ശശീന്ദ്രനും കോട്ടയത്തും, കെ കൃഷ്ണന്‍കുട്ടി പാലക്കാടും, പി പ്രസാദ് ആലപ്പുഴയിലും ലഹരി വിരുദ്ധ ശൃംഖലയില്‍ കണ്ണിചേരും. 

പൊന്നാനി മുതല്‍ വഴിക്കടവ് വരെ 83 കിലോമീറ്റര്‍ നീണ്ടുനില്‍ക്കുന്ന ലഹരി വിരുദ്ധ ശൃംഖലയില്‍ മന്ത്രി വി അബ്ദുറഹ്മാന്‍ മലപ്പുറത്ത് കണ്ണിചേരും. ഇടുക്കിയില്‍ തങ്കമണി മുതല്‍ കാമാക്ഷി വരെയുള്ള രണ്ടര കിലോമീറ്റര്‍ നീളമുള്ള ലഹരി വിരുദ്ധ ശൃംഖലയില്‍ മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുക്കും. കാസര്‍ഗോഡ് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; പ്ലസ് ടു വിദ്യാര്‍ത്ഥിനിയും യുവാവും ആളൊഴിഞ്ഞ പുരയിടത്തില്‍ മരിച്ച നിലയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ