വിഴിഞ്ഞം സമരത്തിനെതിരെ കൈകോര്‍ത്ത് സിപിഎമ്മും ബിജെപിയും; ആനാവൂര്‍ നാഗപ്പനും വിവി രാജേഷും ഒരേ വേദിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 03:28 PM  |  

Last Updated: 01st November 2022 03:28 PM  |   A+A-   |  

cpm-bjp-vizhinjam

സിപിഎം, ബിജെപി നേതാക്കള്‍ സമരവേദിയില്‍/ വീഡിയോ സ്‌ക്രീന്‍ഷോട്ട്


തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ കൈകോര്‍ത്ത്  സിപിഎമ്മും ബിജെപിയും. തുറമുഖ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സിപിഎം, ബിജെപി നേതാക്കള്‍ ഒരുമിച്ച് പങ്കെടുത്തത്. 

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷും പ്രാദേശിക ജനകീയ സമിതി സംഘടിപ്പിച്ച ലോങ് മാര്‍ച്ചില്‍ പങ്കെടുത്തു. 

വിഴിഞ്ഞം മുല്ലൂരില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ഉച്ചയോടെ സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തിയപ്പോള്‍ സമാപന യോഗത്തിലാണ് ഇവര്‍ ഒരുമിച്ചെത്തിയത്. 

സമരത്തിന് എതിരായ നിലപാടാണ് രണ്ടു പാര്‍ട്ടികളും സ്വീകരിച്ചിരിക്കുന്നത്. വിഴിഞ്ഞം സമരത്തിന് എതിരെ ജനങ്ങള്‍ അണിനിരക്കണമെന്ന് ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നടത്തുന്ന പദ്ധതിയായതിനാലാണ് ഒരുവേദിയില്‍ എത്തിയത് എന്ന് വിവി രാജേഷ് പറഞ്ഞു. മുല്ലൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലറും മാര്‍ച്ചില്‍ പങ്കെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  നിർണായക തെളിവായ വിഷക്കുപ്പി കാട്ടിൽ നിന്ന് കണ്ടെടുത്തു; ഗ്രീഷ്മയുടെ വീടിനു സമീപം തടിച്ചുകൂടി ജനക്കൂട്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ