ശിഖരം വെട്ടുന്നതിനിടെ ഇരുമ്പ് ഏണിയിൽ നിന്ന് വൈദ്യുത ലൈനിലേക്ക് വീണു; കർഷകൻ മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 06:31 PM  |  

Last Updated: 01st November 2022 06:31 PM  |   A+A-   |  

electrocuted

സജി ജോസഫ്

 

തൊടുപുഴ: മരത്തിന്റെ ശിഖരം വെട്ടുന്നതിനിടെ വൈദ്യുത ലൈനിലേയ്ക്ക് വീണ് കർഷകൻ മരിച്ചു. കട്ടപ്പന സ്വർണ്ണവിലാസം സ്വദേശി സജി ജോസഫാണ് (47) മരിച്ചത്. 

ശിഖരം വെട്ടുന്നതിനിടെ ഇരുമ്പ് ഏണിയിൽ നിന്ന് സമീപത്തുള്ള വൈദ്യുത ലൈനിലേക്ക് തെന്നി വീഴുകയായിരുന്നു സജി. അയൽവാസികൾ ചേർന്ന് സജിയെ ഉടൻ ആശു‌പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഈ വാര്‍ത്ത കൂടി വായിക്കൂ സപ്ലൈകോയില്‍ ഇനി കൈകൂപ്പി നമസ്‌കാരം പറഞ്ഞ് സ്വാഗതം; നിര്‍ദേശം നടപ്പാക്കി തുടങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ