വാടാനപ്പള്ളിയിൽ അഞ്ചു വയസുകാരി പനി ബാധിച്ച് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 01:00 PM  |  

Last Updated: 01st November 2022 01:00 PM  |   A+A-   |  

fathima

ഫാത്തിമ അഫ്രീൻ

 

തൃശൂർ: പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു. വാടാനപ്പള്ളി റഹ്മത്ത് നഗറിൽ പുതിയവീട്ടിൽ മൻസൂർ-സബീന ദമ്പതികളുടെ ഏക മകൾ ഫാത്തിമ അഫ്രീൻ ആണ് മരിച്ചത്. വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ്.

10 ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം വാടാനപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും തുടർന്ന് വിദ​ഗ്ധ ചികിത്സയ്ക്കായി എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിലും എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ 10.30ഓടെ മരണം സംഭവിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിഷം നല്‍കിയത് തമിഴ്‌നാട്ടില്‍, മരണം കേരളത്തില്‍; ആശയക്കുഴപ്പം തീര്‍ക്കാന്‍ നിയമോപദേശം തേടി ക്രൈംബ്രാഞ്ച്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ