കൃഷ്ണപിള്ളയ്ക്ക് ഗുരുവായൂരില്‍ സ്മാരകം; നാടിന് സമര്‍പ്പിച്ച് മന്ത്രി

പടിഞ്ഞാറെ നടയില്‍ സാംസ്‌കാരിക, പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പൊതു ഇടമായുമാണ് ചത്വരം നിര്‍മ്മിച്ചിരിക്കുന്നത്
കൃഷ്ണപിള്ള സ്മാരകം നാടിന് സമര്‍പ്പിക്കുന്നു
കൃഷ്ണപിള്ള സ്മാരകം നാടിന് സമര്‍പ്പിക്കുന്നു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമര നായകന്‍ പി കൃഷ്ണപിള്ളയുടെ സ്മരണയ്ക്ക് നഗരസഭ നിര്‍മ്മിച്ച പി കൃഷ്ണപിള്ള സ്മാരക ചത്വരം മന്ത്രി കെ രാധാകൃഷ്ണന്‍ നാടിന് മര്‍പ്പിച്ചു. പടിഞ്ഞാറെ നടയില്‍ സാംസ്‌കാരിക, പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പൊതു ഇടമായുമാണ് ചത്വരം നിര്‍മ്മിച്ചിരിക്കുന്നത്. 

ക്ഷേത്ര മണിയടിക്കുന്ന പി കൃഷ്ണ പിള്ളയേയും അദ്ദേഹത്തെ മര്‍ദ്ദിക്കുന്നവരുടെയും ശില്‍പം തീര്‍ത്ത കലാകാരന്‍ ടി കെ സ്വരാജിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. എന്‍കെ അക്ബര്‍ എം എല്‍ എ അധ്യക്ഷനായി.  ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍ മുഖ്യതിഥിയായി. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, എന്നിവര്‍ പങ്കെടുത്തു. വൈസ് ചെയര്‍പേഴ്‌സന്‍ അനീഷ് ഷനോജ്, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ    എഎസ് മനോജ്, ഷൈലജ സുധന്‍, എ സായിനാഥന്‍, എഎം ഷെഫീര്‍ ,ബിന്ദു അജിത്ത്കുമാര്‍, കെപി  ഉദയന്‍, സിപിഎം ചാവക്കാട് ഏരിയാ സെക്രട്ടറി  ടി ടി ശിവദാസന്‍, ജില്ലാ കമ്മിറ്റിയംഗം സി സുമേഷ്, മുന്‍ ചെയര്‍മാന്മാരായ പ്രൊഫ. പികെ ശാന്തകുമാരി, വിഎസ് രേവതി, എം രതി, സെക്രട്ടറി ബീന എസ് കുമാര്‍, നഗരസഭാ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ ലില ,അഡ്വ. പി മുഹമ്മദ് ബഷീര്‍,സി എ ഗോപപ്രതാപന്‍, ഇപി സുരേഷ്‌കുമാര്‍, പികെ സൈതാലിക്കുട്ടി, പിഐ സൈമണ്‍, എംടി തോമസ്, മമ്മിയൂര്‍ ദേവസ്വം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍  ജികെ പ്രകാശ്,പി കെ രാജേഷ് ബാബു,വിപി ഉണ്ണികൃഷ്ണന്‍, ജോഫി കുര്യന്‍ എന്നിവര്‍ സംസാരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com