10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു; വിധിക്ക് പിന്നാലെ  പ്രതി കോടതിയില്‍ നിന്നു മുങ്ങി; 59 ദിവസത്തിന് ശേഷം പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 11:22 AM  |  

Last Updated: 01st November 2022 11:27 AM  |   A+A-   |  

haridasan

ഹരിദാസന്‍ / ടിവി ദൃശ്യം


 

പാലക്കാട്: പാലക്കാട് പട്ടാമ്പി പോക്‌സോ കോടതിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയിലായി. കൂറ്റനാട് ആമക്കാവ് സ്വദേശി ഹരിദാസനെ (39) ആണ് പിടികൂടിയത്. 

പോക്‌സോ കേസില്‍ 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. വിധിക്ക് പിന്നാലെ ജയിലിലേക്ക് പോകാനായി കോടതി വരാന്തയില്‍ നില്‍ക്കെയാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ മുങ്ങിയത്. 

59 ദിവസത്തിന് ശേഷം കര്‍ണാടകത്തിലെ ബെല്ലാരിയില്‍ നിന്നാണ് ഹരിദാസനെ പൊലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗിക അതിക്രമം കാണിച്ച കേസിലാണ് ഹരിദാസനെ കോടതി ശിക്ഷിച്ചത്.  

പട്ടാമ്പി പോക്‌സോ അതിവേഗകോടതി ഹരിദാസന് 10 വർഷം തടവിന് പുറമെ, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. 2021-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ക്ലാസ് റൂമിലേക്ക് കയറുന്നതിനിടെ ഏഴാം ക്ലാസ്സുകാരന് തെരുവുനായയുടെ കടിയേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ