ഭക്ഷണം കഴിക്കാന്‍ കൈവിലങ്ങ് അഴിച്ചു; പൊലീസിനെ കബളിപ്പിച്ച് ബൈക്ക് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 09:12 AM  |  

Last Updated: 01st November 2022 09:17 AM  |   A+A-   |  

riyas

മുഹമ്മദ് റിയാസ്

 

കോഴിക്കോട്: ബൈക്ക് മോഷണക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. കല്ലായ് മഞ്ഞളപറമ്പില്‍ ഹൗസില്‍ മുഹമ്മദ് റിയാസ് (23) ആണ് രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോയപ്പോഴാണ്  പൊലീസുകാരെ കബളിപ്പിച്ച് ഇയാൾ രക്ഷപ്പെട്ടത്.

ഹോട്ടലിന് അടുത്തുവെച്ച് ഭക്ഷണം കഴിക്കാന്‍ കൈയിലെ വിലങ്ങ് അഴിച്ചുമാറ്റിയ അവസരത്തില്‍ പ്രതി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബൈക്ക് മോഷണക്കേസില്‍ പ്രതിയായ ഇയാളെ ഞായറാഴ്ചയാണ് പൊലീസ് പിടികൂടുന്നത്.  

മാങ്കാവ് പെട്രോള്‍ പമ്പിനടുത്തുവെച്ച് ബൈക്കടക്കം മെഡിക്കല്‍ കോളേജ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. 


ഈ വാര്‍ത്ത കൂടി വായിക്കൂ 

ഷാരോണ്‍ വധം: ഗ്രീഷ്മയുടെ അമ്മയും അമ്മാവനും അറസ്റ്റില്‍; ആത്മഹത്യാശ്രമത്തിനും കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ