സൂസപാക്യത്തെ സമരത്തിലേക്കു വലിച്ചിഴക്കാനുള്ള ശ്രമം അപായകരം; ആരോഗ്യനിലയുടെ പൂര്‍ണ ഉത്തരവാദിത്വം സമരസമിതിക്ക്;  വി ശിവന്‍കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 12:42 PM  |  

Last Updated: 01st November 2022 12:42 PM  |   A+A-   |  

sivankutty

വി ശിവൻകുട്ടി, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി കലാപത്തിനു കോപ്പു കൂട്ടുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. പൊലീസിനെ അക്രമിക്കുകയാണ് സമരക്കാര്‍ നടത്തുന്നത്. വള്ളവും വലയും കത്തിച്ച്  പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നതായും മന്ത്രി ആരോപിച്ചു. ചികിത്സയില്‍ കഴിയുന്ന മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തെ സമരത്തിലേക്കു വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത് അപായകരമായ നീക്കമാണ്. ഡോ.സൂസപാക്യത്തിന്റെ ആരോഗ്യ നിലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സമരസമിതിക്കാണെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി.

അതേസമയം, വിഴിഞ്ഞം തുറമുഖ സമരത്തിന് പിന്നില്‍ മന്ത്രി ആന്റണി രാജുവാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. വിഴിഞ്ഞം തുറമുഖ സമരത്തിന് നേതൃത്വം നല്‍കുന്നതിന് പിന്നില്‍ കൂടംകുളം ആണവ നിലയത്തിന് എതിരെ സമരം നടത്തിയ അതേ ശക്തികള്‍ തന്നെയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സമരത്തിന് വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കുടുംബത്തെ പെരുവഴിയിലാക്കി ബാങ്ക് ജപ്തി; വീട് തിരിച്ചുനല്‍കുമെന്ന് മന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ