കാനായി കുഞ്ഞിരാമനെ നേരില്‍ കാണും; ശില്‍പങ്ങള്‍ സംരക്ഷിക്കാന്‍ നടപടി: മന്ത്രി വി എന്‍ വാസവന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 09:39 PM  |  

Last Updated: 01st November 2022 09:39 PM  |   A+A-   |  

VASAVAN

മന്ത്രി വി എന്‍ വാസവന്‍

 

കോട്ടയം: കേരളശ്രീ പുരസ്‌കാരം നിരസിച്ച ശില്‍പി കാനായി കുഞ്ഞിരാമനെ നേരില്‍ക്കണ്ട് സംസാരിക്കുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി വിഎന്‍ വാസവന്‍. കേരളശ്രീ പുരസ്‌കാരം നിരസിക്കുന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ശില്‍പങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശില്‍പങ്ങളുടെ ശോഭകെടുത്തുന്ന തരത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായി ആരോപിച്ചാണ് കാനായി കുഞ്ഞിരാമന്‍ പ്രഥമ കേരളശ്രീ പുരസ്‌കാരം നിരസിച്ചത്. കഴിഞ്ഞ ദിവസമാണ് കലാരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് കാനായി കുഞ്ഞിരാമന് കേരളശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചത്.

ശംഖുമുഖത്തെ സമുദ്രകന്യകാ ശില്‍പ്പത്തിന് സമീപം ഒരു വലിയ ഹെലികോപ്റ്റര്‍ കൊണ്ടുവച്ച് ആ ശില്‍പത്തിന്റെ മഹിമ കെടുത്തി. അന്നത്തെ ടൂറിസം മന്ത്രിയായ കടകംപള്ളിയോട് അക്കാര്യം പറഞ്ഞിരുന്നു. അക്കാര്യത്തില്‍ പരിഹാരം കണ്ടെത്തിയില്ല. വേളിയിലെ ശില്‍പങ്ങള്‍ വികൃതമാക്കുകയാണ് കടകംപള്ളി ചെയ്തത്. അത് എന്തിന് വേണ്ടിയാണ് ചെയ്തതെന്ന് എനിക്കറിയാം. അത് തല്‍ക്കാലം ഞാന്‍ പറയുന്നില്ല. ഇതെല്ലാം കാണുമ്പോള്‍ എനിക്ക് അംഗികാരമല്ല വേണ്ടതെന്നും കാനായി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ മ്യൂസിയത്ത് യുവതിയെ ആക്രമിച്ച സംഭവം; മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍ കസ്റ്റഡിയിലെന്ന് സൂചന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ