സിവിക് കേസിലെ വിവാദപരാമര്‍ശം: ജില്ലാ സെഷന്‍സ് ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2022 12:31 PM  |  

Last Updated: 02nd November 2022 12:31 PM  |   A+A-   |  

highcourt

ഫയല്‍ ചിത്രം

 

കൊച്ചി: സിവിക് ചന്ദ്രന്‍ കേസില്‍ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജില്ലാ സെഷന്‍സ് ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാറിന്റെ സ്ഥലംമാറ്റമാണ് റദ്ദാക്കിയത്. ഹൈക്കോടതി രജിസ്ട്രിയുടെ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് തിരുത്തിയത്. 

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള വിധി പ്രസ്താവത്തില്‍ പരാതിക്കാരിയുടെ വസ്ത്രധാരണത്തെ അടക്കം കുറ്റപ്പെടുത്തിക്കൊണ്ടുള്ള ജഡ്ജിയുടെ പരാമര്‍ശം എറെ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാ സെഷന്‍സ് ജഡ്ജിയെ കൊല്ലം ലേബര്‍ കോടതിയിലേക്ക് സ്ഥലം മാറ്റിയത്. 

ഈ ഉത്തരവ് ചോദ്യം ചെയ്താണ് ജില്ലാ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ സിംഗിള്‍ ബെഞ്ച് സ്ഥലംമാറ്റ ഉത്തരവ് ശരിവെച്ചിരുന്നു. തുടര്‍ന്ന് ജില്ലാ ജഡ്ജി നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാരും മുഹമ്മദ് നിയാസും അടങ്ങുന്ന ബെഞ്ച് ട്രാന്‍സ്ഫര്‍ ഉത്തരവ് റദ്ദാക്കിയത്. 

മൂന്ന് വർഷത്തിനിടെ ഒരാളെ കാരണമില്ലാതെ സ്ഥലം മാറ്റരുതെന്ന നിയമം ലംഘിക്കപ്പെട്ടു. തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു. അടുത്ത മെയ് 31ന് വിരമിക്കാനിരിക്കുന്ന തനിക്ക് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരിക്കാൻ അർഹതയുണ്ടെന്നും എസ്.കൃഷ്ണകുമാർ വാദിച്ചിരുന്നു. ഇരു വിഭാഗങ്ങളുടേയും വാദങ്ങൾ പരിഗണിച്ച ശേഷമാണ്  ഡിവിഷൻ ബെഞ്ച് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പൊലീസ് വീട് കുത്തിത്തുറന്നു, 10 പവനോളം സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല; പരാതിയുമായി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ