സര്‍ക്കാരിനെ 'പൗര വിചാരണ' ചെയ്യാന്‍ കോണ്‍ഗ്രസ്; പ്രക്ഷോഭം നാളെമുതല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2022 08:43 PM  |  

Last Updated: 02nd November 2022 08:43 PM  |   A+A-   |  

Congress

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ 'പൗര വിചാരണ' പ്രക്ഷോഭം നാളെമുതല്‍. രാവിലെ 10ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകളിലേക്കുമാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

പ്രതിഷേധ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും.

സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന വാഹന പ്രചരണ ജാഥകള്‍ നവംബര്‍ 20 മുതല്‍ 30 വരെയുള്ള തീയതികളില്‍ സംഘടിപ്പിക്കും. ഡിസംബര്‍ രണ്ടാം വാരത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പതിനായിരക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന 'സെക്രട്ടേറിയറ്റ് വളയല്‍' സമരം മൂന്നാംഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ ട്രെയിലറില്‍ കൊണ്ടുപോയ വിമാനത്തിന്റെ ചിറക് കെഎസ്ആര്‍ടിസി ബസിലിടിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ