വിയറ്റ്‌നാമില്‍ നിന്ന് കേരളത്തിലേക്ക് വിമാനം; ചര്‍ച്ച നടത്തി മുഖ്യമന്ത്രി,ടൂറിസം മേഖലയില്‍ കൂടുതല്‍ സഹകരണത്തിന് ധാരണ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2022 05:53 PM  |  

Last Updated: 02nd November 2022 05:53 PM  |   A+A-   |  

vietnam airline

വിയറ്റ്‌നാം എയര്‍ലൈന്‍


തിരുവനന്തപുരം: ടൂറിസം സഹകരണത്തിന്റെ ഭാഗമായി വിയറ്റ്നാമില്‍ നിന്ന് കേരളത്തിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കാന്‍ വിയറ്റ്നാമിലെ ബെന്‍ട്രി പ്രവിശ്യാ ചെയര്‍മാന്‍ ട്രാന്‍ നഗോക് ടാമും സംഘവും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണം, മത്സ്യബന്ധന മേഖലയിലെ ആധുനിക വല്‍ക്കരണം, ടൂറിസം എന്നിവയില്‍ കേരളത്തോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ വിയറ്റനാം താല്‍പ്പര്യപ്പെട്ടെന്നും ഐ ടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളത്തിന്റെ സേവനം വിയറ്റ്നാമിന് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

യോഗത്തില്‍ കായിക മന്ത്രി വി അബ്ദുറഹ്മാന്‍, ചീഫ് സെക്രട്ടറി ഡോ. വിപി ജോയ്, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ചു; കാസര്‍കോട് 13പേര്‍ക്ക് എതിരെ പോക്‌സോ കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ