നിയമം ലംഘിച്ച് വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ടു; ബസ് പിന്തുടര്‍ന്ന് പിടികൂടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2022 08:19 PM  |  

Last Updated: 02nd November 2022 08:19 PM  |   A+A-   |  

mvd

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളജില്‍ നിന്നുള്ള വിനോദയാത്ര മുടങ്ങി. 
നിയമം ലംഘിച്ച് കഴക്കൂട്ടം സെന്റ് തോമസ് എന്‍ജിനീയറിങ് കോളജില്‍ നിന്ന് വിദ്യാര്‍ഥികളുമായി വിനോദയാത്ര പോയ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി.

യാത്രയ്ക്ക് മുന്‍പ് ബസില്‍ അനധികൃത ശബ്ദ, വെളിച്ച സംവിധാനം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് യാത്ര പോകരുതെന്ന് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശവും നല്‍കിയിരുന്നു. ഇത് ലംഘിച്ച് വിദ്യാര്‍ഥികളുമായി കഴക്കൂട്ടത്ത് നിന്ന് യാത്ര പുറപ്പെട്ട  ടൂറിസ്റ്റ് ബസ് കൊട്ടിയത്ത് വച്ച് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. 

ചേര്‍ത്തലയില്‍ നിന്നുള്ള വണ്‍ എസ് ബസാണ് പിടികൂടിയത്. ബസിന്റെ ഫിറ്റ്‌നസ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കി. വടക്കഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് നിരവധി കുട്ടികള്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിയമവിരുദ്ധമായി മ്യൂസിക്ക് സിസ്റ്റവും ലൈറ്റുകളും ഘടിപ്പിക്കുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'നിലവിളിയെ ദുരുപയോഗം ചെയ്യുന്നവര്‍' കുടുങ്ങും; ആംബുലന്‍സുകള്‍ക്ക് മാനദണ്ഡം വരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ