വിവാഹവാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ചു; കാമുകന്‍ അടക്കം 13 പേര്‍ക്കെതിരെ പോക്‌സോ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 08:52 AM  |  

Last Updated: 03rd November 2022 08:52 AM  |   A+A-   |  

Minor girl

പ്രതീകാത്മക ചിത്രം

 

കാസര്‍കോട്: വിവാഹവാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കാമുകന്‍ അടക്കം 13 പേര്‍ക്കെതിരെ കേസെടുത്തു. വിദ്യാനഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്. പോക്‌സോ നിയമപ്രകാരമാണ് കാസര്‍കോട് വനിതാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

വിവാഹവാഗ്ദാനം നല്‍കി വിദ്യാനഗറിലെ അറഫാത്ത് ആദ്യം പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. പിന്നീട് ഇയാളുടെ നാല് സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയെ ജൂലായ് 31ന് കാണാതായിരുന്നു. 

പൊലീസ് അന്വേഷിക്കുന്നതിനിടെ ഒരു ദിവസം കഴിഞ്ഞ് കുട്ടി വീട്ടില്‍ തിരിച്ചെത്തി. ഈ സംഭവം ആവര്‍ത്തിച്ചതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. 

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാസര്‍കോടിന് പുറമേ കോഴിക്കോട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മലപ്പുറത്ത് അമ്മയും രണ്ട് പിഞ്ചുകുട്ടികളും മരിച്ച നിലയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ