മരണത്തിന് തൊട്ടുമുന്‍പ് വീഡിയോ കോള്‍; കോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 11:11 AM  |  

Last Updated: 03rd November 2022 11:11 AM  |   A+A-   |  

suhaib-_nanda

ഷുഹൈബ്- നന്ദ

 

കാസര്‍കോട്:  കാഞ്ഞങ്ങാട് കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശിനി നന്ദയുടെ ആത്മഹത്യയിലാണ് സുഹൃത്തായ അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ഷുഹൈബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കാഞ്ഞങ്ങാട് സികെ നായര്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥിനി നന്ദയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് മുമ്പ് നന്ദ, ഷുഹൈബിനെ വീഡിയോ കോള്‍ ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

നന്ദയും ഷുഹൈബും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ഇവരുടെ ബന്ധത്തില്‍ ഉലച്ചിലുണ്ടായി. ഇതോടെ നന്ദയുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഷുഹൈബ് ഭീഷണിപ്പെടുത്തി. ഭീഷണി തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മദ്യപാനത്തിനിടെ തർക്കം, പയ്യോളിയിൽ യുവാവ് മർദ്ദനമേറ്റു മരിച്ചു; നാട്ടുകാരായ മൂന്നു പേർ കസ്റ്റഡിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ