കൈക്കൂലി തന്നാൽ മാത്രം കാര്യം നടക്കും; കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 60,000 രൂപ പിടിച്ചെടുത്ത് വിജിലൻസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 07:44 PM  |  

Last Updated: 03rd November 2022 07:44 PM  |   A+A-   |  

money2g

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. റെയ്ഡിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. പഴയ റെക്കോർ‍ഡുകള്‍ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ഒരു ഏജന്റിൽ നിന്നുമാണ് കണക്കിൽപ്പെടാത്ത 60,000 രൂപ കണ്ടെടുത്തത്. 

ആധാരമെഴുത്തുകാരിൽ നിന്നു ഉദ്യോഗസ്ഥർ പണം വാങ്ങുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ- 2, എസ്പി അജയകുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.  

ഓണ്‍ലൈൻ വഴി അപേക്ഷ നൽകിയാലും  കൈക്കൂലി നൽകിയില്ലെങ്കിൽ ആധാരം രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർ തയ്യാറാകാറില്ലെന്ന് കണ്ടെത്തിയതായി വിജിലൻസ് അധികൃതർ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തൃശൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ