ഗവർണറുടെ നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; വിസിമാരുടെ ഹർജി ഹൈക്കോടതിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 08:06 AM  |  

Last Updated: 03rd November 2022 08:06 AM  |   A+A-   |  

governor_arif_muhammed_khan

ഫയല്‍


തിരുവനന്തപുരം: പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ നല്‍കിയ നോട്ടീസിന്റെ സമയപരിധി ഇന്ന് അവസാനിക്കും. ഒമ്പതു വിസി മാര്‍ക്കാണ് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതില്‍ കേരള വിസി മാത്രമാണ് നോട്ടീസിന് മറുപടി നല്‍കിയിട്ടുള്ളത്. 

വിസി ആകാനുള്ള യോഗ്യതകള്‍ തനിക്കുണ്ടെന്നും ചട്ടപ്രകാരമാണ് വിസി സ്ഥാനത്തെത്തിയതെന്നുമാണ് കേരള വിസിയായിരുന്ന ഡോ. വി പി മഹാദേവന്‍പിള്ള മറുപടിയില്‍ വിശദീകരിച്ചിട്ടുള്ളത്. ഡോ. വി പി മഹാദേവന്‍പിള്ള ഒക്ടോബര്‍ 24 ന് വി സി പദവിയില്‍ നിന്നും വിരമിച്ചിരുന്നു. മറ്റു വിസിമാര്‍ മറുപടി നല്‍കുമോ എന്ന് ഇന്നറിയാം. 

ഗവര്‍ണറുടെ നോട്ടീസിനെതിരെ വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിസിമാരുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. എന്നാല്‍ ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കുകയല്ലേ വേണ്ടത് എന്ന്  ഹൈക്കോടതി കഴിഞ്ഞ ദിവസം ഹര്‍ജിക്കാരോട് ചോദിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇടിയോട് കൂടിയ ശക്തമായ മഴ, 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ഞായറാഴ്ച വരെ തുടരും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ