മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി വിദേശത്തേക്ക് കടന്നു; തന്ത്രപൂർവം നാട്ടിലെത്തിച്ച് പൊലീസ്; കണ്ണൂരിൽ അച്ഛൻ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 10:06 PM  |  

Last Updated: 03rd November 2022 10:06 PM  |   A+A-   |  

Pregnant rape victim burnt alive in UP

പ്രതീകാത്മക ചിത്രം

 

കണ്ണൂർ: മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ സംഭവത്തിൽ അച്ഛൻ പിടിയിൽ. കൂത്തുപറമ്പിലാണ് പത്താം ക്ലാസുകാരി പീഡനത്തിന് ഇരയായത്. 

സംഭവത്തിന് ശേഷം ഇയാൾ വിദേശത്തേക്ക് മുങ്ങിയിരുന്നു. പിന്നാലെ പൊലീസ് തന്ത്രപൂർവം ഇയാളെ നാട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

വയറു വേദനയെ തുടർന്ന് കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. അച്ഛനാണ് പീഡനത്തിന് ഇരയാക്കിയതെന്ന് കുട്ടി മൊഴി നൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തൃശൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ