മഹാരാജാസ് കോളജിലെ സംഘര്‍ഷം: നാലുപേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 09:30 AM  |  

Last Updated: 03rd November 2022 09:30 AM  |   A+A-   |  

maharajas college

ഫയല്‍ ചിത്രം

 

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ ഇന്നലെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് അതുല്‍, എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അനന്ദു, വിദ്യാര്‍ത്ഥി മാലിക്ക്, പുറത്ത് നിന്നെത്തിയ ഹഫീസ്  എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  

ജാമ്യമില്ലാ വകുപ്പ്  അടക്കം ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഡിസിപി എസ് ശശിധരന്‍ പറഞ്ഞു. കോളേജിന് സമീപത്തെ എറണാകുളം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ വെച്ചും ഇന്നലെ സംഘര്‍ഷം ഉണ്ടായിരുന്നു.

സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ ജിത്ത്, വനിതാ പ്രവര്‍ത്തക റൂബി അടക്കം 10 എസ്എഫ്‌ഐക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കെഎസ്‌യു നേതാക്കളായ നിയാസ് റോബിന്‍സന്‍ അടക്കം പരിക്കേറ്റ ആറ് പേരെ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയില്‍ ടോള്‍ നിരക്ക് കൂടും; അഞ്ചുശതമാനം വരെ വര്‍ധന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ