വീടിനുള്ളില്‍ ഇരിക്കുമ്പോള്‍ മിന്നലേറ്റു; അറുപത്തിരണ്ടുകാരന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 07:15 PM  |  

Last Updated: 03rd November 2022 07:15 PM  |   A+A-   |  

lightining

പ്രതീകാത്മക ചിത്രം

 

കോട്ടയം: തീക്കോയി കാട്ടൂപ്പാറയില്‍ ഒരാള്‍ മിന്നലേറ്റു മരിച്ചു. ഇളംതുരുത്തിയില്‍ മാത്യു (62) ആണ് മരിച്ചത്. വീടുനുള്ളില്‍ ഇരിക്കുമ്പോഴാണ് മാത്യുവിന് മിന്നലേറ്റത്. 

ജില്ലയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. കോട്ടയത്ത് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ കാര്‍ ചരക്കുലോറിയുമായി കൂട്ടിയിടിച്ചു; എ എം ആരിഫ് എംപിക്ക് പരിക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ