മറയൂരിൽ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 06:26 AM  |  

Last Updated: 03rd November 2022 06:30 AM  |   A+A-   |  

tourist was killed by a wild elephant in Marayoor

പ്രതീകാത്മക ചിത്രം

 

ഇടുക്കി; വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. മറയൂർ ചിന്നാറിലാണ് സംഭവമുണ്ടായത്. തമിഴ്നാട് പുതുക്കോട്ട സ്വദേശി അക്ബർ അലിയാണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. 

മറയൂരിൽ കഴിഞ്ഞ ദിവസം വനംവകുപ്പ് വാച്ചറെ കാട്ടാന ആക്രമിച്ചിരുന്നു. വനംവകുപ്പ് വാച്ചറായ ശേഖർ ചാപ്‌ളിയെ കാട്ടാന തുമ്പിക്കൈകൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. അതിനിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാന്തല്ലൂർ റേഞ്ചിൽ പലയിടങ്ങളിലും കാട്ടാന ശല്യം രൂക്ഷമാകുന്നുണ്ട്. വൈകുന്നേരങ്ങളിൽ ഇറങ്ങുന്ന ആനകൾ പുലർച്ചെവരെ ജനവാസ മേഖലകളിൽ തമ്പടിക്കുകയാണ് ചെയ്യുന്നത്. വ്യാപകമായി കൃഷിയും നശിപ്പിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയില്‍ ടോള്‍ നിരക്ക് കൂടും; അഞ്ചുശതമാനം വരെ വര്‍ധന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ