കുഞ്ഞിനു ജന്മം നല്‍കണോയെന്നതില്‍ തീരുമാനം സ്ത്രീയുടേത്; വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി 

ഗര്‍ഭിണിയായി കുഞ്ഞിനു ജന്മം നല്‍കണമെന്നോ വേണ്ടെന്നോ തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കുണ്ടെന്ന് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതില്‍ സ്ത്രീയുടെ അവകാശം നിയന്ത്രണമില്ലാത്തതാണെന്ന് ഹൈക്കോടതി. ഗര്‍ഭിണിയായി കുഞ്ഞിനു ജന്മം നല്‍കണമെന്നോ വേണ്ടെന്നോ തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കുണ്ടെന്ന് കോടതി വ്യക്തമാക്കി. 

കുഞ്ഞിനു ജന്മം നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതില്‍ സ്ത്രീക്കുള്ള അവകാശം വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന്, സുപ്രീം കോടതി വിധികള്‍ ഉദ്ധരിച്ച് ജസ്റ്റിസ് വിജി അരുണ്‍ പറഞ്ഞു. ഭരണഘടനയുടെ 21-ാംഅനുച്ഛേദപ്രകാരമുള്ള മൗലിക അവകാശമാണ് അതെന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കി.

ഗര്‍ഭഛിദ്രത്തിന് അനുമതി തേടി, 23കാരിയായ വിദ്യാര്‍ഥിനി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. സഹപാഠിയുമായി, സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലാണ് യുവതി ഗര്‍ഭിണിയായത്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നെന്നും എന്നാല്‍ ഫലപ്രദമായില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

മെന്‍സ്ട്രുവല്‍ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വൈകിയാണ് ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതെന്ന് യുവതി പറഞ്ഞു. ഇരുപത്തിനാല് ആഴ്ച പിന്നിട്ടതിനാല്‍ ആശുപത്രികള്‍ ഗര്‍ഭഛിദ്രത്തിനു തയാറാവുന്നില്ല. കൂട്ടുകാരന്‍ ഉന്നത പഠനത്തിനായി വിദേശത്തു പോയി. കുട്ടിക്കു ജന്മം നല്‍കുക എന്നു തീരുമാനിച്ചു മുന്നോട്ടുപോവാനാവാത്ത സ്ഥിതിയാണ്. അതു തന്നെ പഠനത്തെ ബാധിക്കുമെന്നും യുവതി ബോധിപ്പിച്ചു.

മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത കോടതി സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് അനുമതി നല്‍കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com