വീണ്ടും ന്യൂനമര്‍ദ്ദം; കേരളത്തില്‍ വരുംദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2022 05:41 PM  |  

Last Updated: 04th November 2022 05:41 PM  |   A+A-   |  

rain2

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപം ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരുംദിവസങ്ങളില്‍ കനത്തമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

കേരളാ തീരത്തിനും  സമീപ പ്രദേശത്തിനും മുകളിലായി   ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ചക്രവാത ചുഴിയില്‍ നിന്നും തെക്കന്‍ ആന്‍ഡമാന്‍ കടല്‍ വരെ  ന്യുന മര്‍ദ്ദ പാത്തിയും  സ്ഥിതി ചെയ്യുന്നുണ്ട്.തെക്കന്‍ ആന്‍ഡമാന്‍ കടലിനും തെക്ക് കിഴക്കന്‍  ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു   ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്.

ഇതിന്റെ ഫലമായി ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. തെക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  തീവ്രമഴ കണക്കിലെടുത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍  204.4 മില്ലീമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോട്ടയം ജില്ലയില്‍ കനത്ത മഴ; മെഡിക്കല്‍ കോളജില്‍ വെള്ളം കയറി; രോഗികള്‍ ദുരിതത്തില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ