പിടിച്ചെടുത്ത 47 ലക്ഷം തിരികെ നല്‍കാനാവില്ല; കെഎം ഷാജിയുടെ ഹര്‍ജി കോടതി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2022 12:13 PM  |  

Last Updated: 04th November 2022 12:13 PM  |   A+A-   |  

km-shaji

കെ എം ഷാജി/ഫയല്‍ ചിത്രം

 

കോഴിക്കോട്: പ്ലസ് ടു അഴിമതിക്കേസില്‍ വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി നല്‍കിയ ഹര്‍ജി കോടതി തള്ളി. പണത്തിന്റെ ഉറവിടമായി ഷാജി ഹാജരാക്കിയ രേഖകളില്‍ പൊരുത്തക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് വിജിലന്‍സ് കോടതിയുടെ നടപടി. 

എംഎല്‍എയായിരിക്കെ 2016ല്‍ കെഎം ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് പണം പിടിച്ചെടുത്തത്. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡിനിടയിലാണ് വിജിലന്‍സ് സംഘം പണം കണ്ടെടുത്തത്. എന്നാല്‍ പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ട് എന്നായിരുന്നു ഷാജിയുടെ വിശദീകരണം. 

വിജിലന്‍സ് കോടതിവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാജിയുടെ അഭിഭാഷകന്‍ പറഞ്ഞു. പണം സംബന്ധിച്ച് എല്ലാ രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ കോടതി ശരിയായി വാദം കേട്ടില്ലെന്നും കീഴ്‌കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്‌കൂളിലേക്ക് പോകുന്നതിനിടെ ലോറി ഇടിച്ചു; ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ