നാല് എംഎല്‍എമാരെ സ്വാധിനിച്ചാല്‍ ഭരണം മാറുമോ?; തുഷാറിനെതിരായ ആരോപണം അസംബന്ധം; വി മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2022 12:58 PM  |  

Last Updated: 04th November 2022 12:58 PM  |   A+A-   |  

v_muralidharan

വി മുരളീധരന്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നടത്തിയ ആരോപണം തീര്‍ത്തും അസംബന്ധമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യാജമാണെന്നും അറസ്റ്റ് ചെയ്ത ആളുകള്‍ കെസിആറിന്റെ ആളുകളാണെന്നും വി മുരളീധരന്‍ പറഞ്ഞു. തെലങ്കാനയില്‍ നാല് എംഎല്‍എമാരെ സ്വാധിനിച്ചാല്‍ ഭരണം മാറുമോ?. പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനം വേണ്ടെയെന്നും മുരളീധരന്‍ ചോദിച്ചു.

സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ ടിആര്‍എസ് എംഎല്‍എമാരെ ബിജെപിയില്‍ എത്തിക്കാന്‍ തുഷാര്‍ ശ്രമിച്ചെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രിയുടെ ആരോപണം. ഇതിനായി ടിആര്‍എസ് നേതാക്കളുമായി തുഷാര്‍ സംസാരിച്ചുവെന്നും ചന്ദ്രശേഖര റാവു ആരോപിച്ചു. എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. 

സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണറെ അപമാനിക്കുന്നത് ഇനിയെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും അവസാനിപ്പിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. ഗവര്‍ണറുടെ നിലപാട് ശരിയാണെന്നാണ് കോടതിയടക്കം പറഞ്ഞത്. പാര്‍ട്ടി താത്പര്യത്തിനായി സിപിഎം സര്‍വകലാശാലകളെ ദുരുപയോഗം ചെയ്യുകയാണെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പിടിച്ചെടുത്ത 47 ലക്ഷം തിരികെ നല്‍കാനാവില്ല; കെഎം ഷാജിയുടെ ഹര്‍ജി കോടതി തള്ളി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ