'ആശുപത്രിയിലും ജോലിയുണ്ട്'; നിയമനത്തിന് പട്ടിക ചോദിച്ച് വീണ്ടും കോര്‍പ്പറേഷന്റെ കത്ത്; മേയര്‍ക്കെതിരെ വിജിലന്‍സിന് പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2022 02:40 PM  |  

Last Updated: 05th November 2022 02:40 PM  |   A+A-   |  

ananur-a_rya

ആനാവൂര്‍ നാഗപ്പന്‍- ആര്യാ രാജേന്ദ്രന്‍

 

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് കുടുംബശ്രീ അംഗങ്ങളുടെ  ലിസ്റ്റ് ചോദിക്കുന്ന മറ്റൊരു കത്തു കൂടി പുറത്ത്. കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡിആര്‍ അനിലാണ് കത്തയച്ചത്. നേരത്തെ കോര്‍പ്പറേഷനിലെ 295 താല്‍ക്കാലിക ഒഴിവുകളിലേക്ക് പാര്‍ട്ടിക്കാരുടെ പട്ടിക ചോദിച്ച് മേയര്‍ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവന്നിരുന്നു.

എസ്എടി ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ വിശ്രമ കേന്ദ്രത്തില്‍ കുടുംബശ്രീ വഴി ജീവനക്കാരെ നിയമിക്കുന്നതിനാണ് ലിസ്റ്റ് ചോദിച്ച് കത്തയച്ചത്.  മാനേജരുടെ ഒഴിവിലേക്കു ശമ്പളം 20,000 രൂപയാണ്. കെയര്‍ ടേക്കര്‍ക്കും സെക്യൂരിറ്റിക്കും അഞ്ച് ഒഴിവുകളുണ്ട്. ശമ്പളം 17,000രൂപ. ക്ലീനറുടെ മൂന്നു ഒഴിവുകളിലേക്ക് ശമ്പളം 12,500രൂപയാണ്.

അതേസമയം,  മേയര്‍ ആര്യ രാജേന്ദ്രനെതിരെ മുന്‍ നഗരസഭ കൗണ്‍സിലര്‍ വിജിലന്‍സിന് പരാതി നല്‍കി. കോര്‍പറേഷനില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ നടന്ന താല്‍കാലിക നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജിഎസ് ശ്രീകുമാര്‍ പരാതി നല്‍കിയത്. കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു മേയര്‍ കത്തയച്ചതിന്റെ പശ്ചാത്തലത്തിലാണ് പരാതി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ജോലി ഒഴിവുണ്ട്; സഖാക്കളുടെ പട്ടിക തരാമോ?'- സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യ രാജേന്ദ്രന്റെ കത്ത്; വിവാദം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ