ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത്  സാമൂഹ്യവിരുദ്ധര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2022 11:34 AM  |  

Last Updated: 05th November 2022 11:34 AM  |   A+A-   |  

guru

സിസി ടിവി ദൃശ്യം

 

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത്  സാമൂഹ്യവിരുദ്ധര്‍ ഏറ്റുമുട്ടി. ഇന്നലെ രാത്രി ക്ഷേത്ര പരിസരത്തെ കടകള്‍ക്ക് സമീപമാണ് സംഘട്ടനം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മര്‍ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ക്ഷേത്രപരിസരത്ത് രാത്രിയില്‍ താമസിക്കുന്ന ആളുകള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഈ ദൃശ്യം ഒരാള്‍ മൊബൈലില്‍ പകര്‍ത്തുകയും സാമൂഹികമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് പൊലീസ് ഇടപെടല്‍ ഉണ്ടായത്. 

ഏറ്റുമുട്ടല്‍ ഉണ്ടായ സമയത്ത് തന്നെ പൊലീസ് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. നിരവധി പേര്‍ രാത്രി സമയത്ത് ക്ഷേത്രപരിസരത്ത് താമസിക്കാറുണ്ട്. ഇത്തരത്തില്‍ ഏറ്റുമുട്ടലുകള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തലശേരിയില്‍ ചവിട്ടേറ്റ ആറ് വയസുകാരന്റെ തലയ്ക്ക് മറ്റൊരാളും അടിച്ചു; കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ