ഗവര്‍ണര്‍ക്കെതിരായ സമരത്തില്‍ ഡിഎംകെയും; എല്‍ഡിഎഫ് ധര്‍ണയില്‍ പങ്കെടുക്കാന്‍ നേതാക്കളെത്തും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2022 09:17 PM  |  

Last Updated: 05th November 2022 09:17 PM  |   A+A-   |  

Pinarayi_Stalin

എംകെ സ്റ്റാലിന്‍, പിണറായി വിജയന്‍


തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫ് നടത്തുന്ന രാജ്ഭവന്‍ ധര്‍ണയില്‍ ഡിഎംകെ നേതാക്കളും പങ്കെടുക്കും. 15ന് നടക്കുന്ന ധര്‍ണയിലാണ് ഡിഎംകെ നേതാക്കളും പങ്കെടുക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരും പങ്കെടുക്കും. 

ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് എതിരെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തുമെന്ന് നേരത്തെ സിപിഎം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഡിഎംകെ ഭരിക്കന്ന തമിഴ്‌നാട്ടിലും സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമാണ്. ഗവര്‍ണര്‍ ആര്‍എന്‍ രവിയെ തിരിച്ചിവിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് നിവേദനം നല്‍കുമെന്ന് ഡിഎംകെ അറിയിച്ചിട്ടുണ്ട്. ഡിഎംകെ നീക്കത്തിന് സിപിഎമ്മും കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കൂട്ടായ നിവേദനം നല്‍കണമെന്നാവശ്യപ്പെട്ട് ഡിഎംകെ ട്രഷററും എംപിയുമായ ടി ആര്‍ ബാലു ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് കത്തെഴുതി.

ഈ വാര്‍ത്ത കൂടി വായിക്കൂ ആറുവയസ്സുകാരനെ തലയ്ക്കടിച്ചയാള്‍ അറസ്റ്റില്‍; കുട്ടിയുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ