ട്രെയിനില്‍വച്ച് കോളജ് വിദ്യാര്‍ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം; പ്രതി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2022 05:34 PM  |  

Last Updated: 05th November 2022 05:34 PM  |   A+A-   |  

jayakumar

അറസ്റ്റിലായ ജയകുമാര്‍/ ടെലിവിഷന്‍ ചിത്രം

 


കൊല്ലം: ട്രെയിനില്‍വച്ച് കോളജ് വിദ്യാര്‍ഥിനികളായ സഹോദരിമാര്‍ക്കു നേരെ അശ്ലീലപ്രദര്‍ശനം നടത്തിയ ആള്‍ പിടിയില്‍. കരുനാഗപ്പള്ളി സുനാമി കോളനി സ്വദേശി ജയകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ചോദ്യം ചെയ്ത ശേഷം വൈകീട്ട് എഴുമണിയോടെ തിരുവനന്തപുരത്ത് എത്തിക്കുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു

കഴിഞ്ഞ ദിവസം നാഗര്‍കോവില്‍ - കോട്ടയം എക്‌സ്പ്രസിലാണ് സഹോദരിമാര്‍ക്ക് ദുരനുഭവം ഉണ്ടായത്. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കു പോവുകയായിരുന്ന സഹോദരിമാര്‍ക്കു നേരെയാണ് പ്രതി അശ്ലീല പ്രദര്‍ശനം നടത്തിയത്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു കയറിയ ഭിന്നശേഷിക്കാരനാണ് പ്രതി. ഇയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.

ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന് മനസ്സിലായതോടെ ഇയാള്‍ വര്‍ക്കലയില്‍ ഇറങ്ങി പുറത്തേക്കു പോയെന്ന് പെണ്‍കുട്ടികള്‍ വ്യക്തമാക്കി. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ജോലി ഒഴിവുണ്ട്; സഖാക്കളുടെ പട്ടിക തരാമോ?'- സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യ രാജേന്ദ്രന്റെ കത്ത്; വിവാദം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ