തോട്ടില്‍ ഒഴുകിയെത്തിയത് 500ന്റെ നോട്ടുകള്‍!; തപ്പിനോക്കിയപ്പോള്‍ കെട്ടുനിറയെ കള്ളനോട്ടുകള്‍; അന്വേഷണം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 05th November 2022 01:56 PM  |  

Last Updated: 05th November 2022 01:56 PM  |   A+A-   |  

fake_currency

തോട്ടില്‍ നിന്നും ലഭിച്ച നോട്ടുകള്‍/ ടെലിവിഷന്‍ ചിത്രം

 

മലപ്പുറം: മഞ്ചേരിയില്‍ മേലാകത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി.  ഒരുകെട്ട് നിറയെ അഞ്ഞൂറിന്റെ കള്ളനോട്ടുകളാണ്‌
തോട്ടിലെ വെള്ളത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചില നോട്ടുകള്‍ കത്തിച്ച നിലയിലാണ്. 

ഒരേ സീരിയല്‍ നമ്പറാണ് തോട്ടില്‍ നിന്നും ലഭിച്ച നോട്ടില്‍ അടിച്ചിരിക്കുന്നന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മേലാകം നെല്ലിപ്പറമ്പ് റോഡില്‍ കവുങ്ങ് തോട്ടത്തിനോട് ചേര്‍ന്നുള്ള തോട്ടിലൂടെ നോട്ടുകള്‍ ഒഴുകിവരുന്നത് നാട്ടുകാര്‍ കാണുകയായിരുന്നു. പിന്നീട് നോക്കിയപ്പോഴാണ് ഒരുകെട്ട് നോട്ടുകള്‍ പകുതി കത്തിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

ഇതിന് പിന്നില്‍ കള്ളനോട്ട് മാഫിയയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ജോലി ഒഴിവുണ്ട്; സഖാക്കളുടെ പട്ടിക തരാമോ?'- സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യ രാജേന്ദ്രന്റെ കത്ത്; വിവാദം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ