കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ അന്വേഷണം; വി കെ മോഹനന്‍ കമ്മീഷന്റെ കാലാവധി നീട്ടി 

1952ലെ കമ്മിഷൻസ് ഓഫ് എൻക്വയറി ആക്ടിലെ മൂന്നാം വകുപ്പ് പ്രകാരമാണ് സർക്കാർ കമ്മിഷനെ നിയമിച്ചത്
ജസ്റ്റിസ് വി കെ മോഹനന്‍
ജസ്റ്റിസ് വി കെ മോഹനന്‍



തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളെ കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷന്റെ കാലാവധി നീട്ടി. നാളെ വരെയായിരുന്നു കമ്മിഷന്റെ കാലാവധി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലെ നിർദേശങ്ങൾക്കു വിധേയമായാണ് കമ്മിഷന്റെ കാലാവധി ആറു മാസം നീട്ടിയത്. 

1952ലെ കമ്മിഷൻസ് ഓഫ് എൻക്വയറി ആക്ടിലെ മൂന്നാം വകുപ്പ് പ്രകാരമാണ് സർക്കാർ കമ്മിഷനെ നിയമിച്ചത്. സർക്കാരിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ ഹർജി നൽകി. വിജ്ഞാപനം നടപ്പിലാക്കുന്നത് തടഞ്ഞ ഹൈക്കോടതി 2021 ഓഗസ്റ്റ് 11ന് നടപടിയെടുക്കുന്നതിൽനിന്ന് കമ്മിഷനെ വിലക്കി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ കോടതിയുടെ പരി​ഗണനയിലാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com